News

  • കൊരട്ടിപള്ളിയിലെ മൃതസംസ്കാര വാര്‍ത്തയുടെ സത്യാവസ്ഥ എന്ത് ? വികാരി ഫാ. ജോസ് ഇടശ്ശേരിയുടെ വിശദീകരണം.. -   കൊരട്ടി പള്ളി സിമിത്തേരിയിലെ മൃതസംസ്കാരവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധവും ഏറെ തെറ്റിദ്ധരണാജനകവുമാണ്.   കൊരട്ടി പള്ളിക്കെതിരെ പ്രവര്‍ത്തിക്കുന്ന ചില തല്പരകക്ഷികളുടെ കരങ്ങളാണ് ഇതിന്‍റെ പിന്നിലെന്നത് പകല്‍പോലെ വ്യക്തമാണ്. തെറ്റിദ്ധാരണകള്‍ മാറ്റാനാണ് ഈ കുറിപ്പ്:   കൊരട്ടിപള്ളി ഇടവകാംഗമായ ഉള്ളാട്ടിക്കുളം പോളിന്‍റെ ഭാര്യ ഏകദേശം ഒന്നരമാസം മുമ്പ് മരിക്കുകയും അവരെ കുടുംബകല്ലറയില്‍ അടക്കുകയും ചെയ്തു. അതിനുശേഷം ഏട്ട് മൃതസംസ്കാരങ്ങള്‍ നടന്നു.   ക്രമപ്രകാരം അവരെ പൊതുകല്ലറകളില്‍ അടക്കുകയും ചെയ്തു. പിന്നീട് ഉള്ളാട്ടിക്കുളം പോള്‍ […]
  • കൊരട്ടി പള്ളിയിൽ പുതിയ ഭരണസമിതി; തിരുനാൾ ഒരുക്കങ്ങൾക്കു തുടക്കമായി - കൊരട്ടി പള്ളിയിൽ പുതിയ ഭരണസമിതി; തിരുനാൾ ഒരുക്കങ്ങൾക്കു തുടക്കമായി കൊരട്ടി: സുപ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ കൊരട്ടി മുത്തി യുടെ ദേവാലയത്തിൽ തിരുനാളിന്‍റെ മുന്നൊരുക്കങ്ങൾ തുടങ്ങി. ഒക്ടോബർ 13, 14 തിയതികളിലാണു തിരുനാൾ. 20,21 തിയതികളിൽ എട്ടാമിടവും 27,28 തിയതികളിൽ പതിനഞ്ചാമിടവും ആഘോ ഷി ക്കും.  തിരുനാളിനു മുന്നോടിയായി മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന 40 മണി ആരാധന ഇന്നലെ സമാപിച്ചു. ഒക്ടോബർ ഒന്നു മുതൽ 10 വരെ രാവിലെ അഞ്ചിനുള്ള വിശുദ്ധ കുർബാനയ്ക്കും വൈകീട്ട് 4.45 നുള്ള […]
  • Koratty Muthy Thirunal 2018 – October 10 – 28 -   Koratty Muthy Thirunal 2018 – October 1- to 28 Koratty Muthy Thirunal 2018
  • കൊരട്ടിപ്പള്ളിയിലെ ഞായറാഴ്ച കുർബാന ഇനി പൊലീസ് കാവലിൽ - സംഘർഷ സാധ്യത കണക്കിലെടുത്ത് കൊരട്ടി മുത്തിയുടെ ദേവാലയത്തിൽ ഞായറാഴ്ചകളിലെ കുർബാനക്ക് പൊലീസ് കാവൽ ഏർപ്പെടുത്തി. 20 പൊലീസുകാരെ ഞായറാഴ്ച പകൽ മുഴുവൻ പള്ളിയിൽ നിയോഗിക്കാനാണ് ജില്ല പൊലീസ് മേധാവിയുടെ നിർദേശം. ഞായറാഴ്ച ഇവിടെ പൊലീസ് കാവലുണ്ടായിന്നു. കഴിഞ്ഞ ഞായറാഴ്ച ഇരുവിഭാഗം വിശ്വാസികളും തമ്മിൽ സംഘർഷമുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. ആറുമാസമായി പള്ളിയിലെ പണവും സ്വർണവും തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്ന് വിശ്വാസികൾ ഇരു വിഭാഗമായി തർക്കം രൂപപ്പെട്ടിരുന്നു. ഇത് സംഘർഷാവസ്ഥയിൽ എത്തുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം കുർബാനകൾക്ക് […]
  • കൊരട്ടി പള്ളി താത്‌കാലിക ഭരണസമിതിയുടെ കാലാവധി അവസാനിച്ചു - കൊരട്ടി പള്ളിയുടെ ഭരണനിർവഹണത്തിന് വിശ്വാസികളുടെ പൊതുയോഗം തിരഞ്ഞെടുത്ത താത്‌കാലിക ഭരണസമിതിയുടെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചു. സാമ്പത്തിക ക്രമക്കേട് ആരോപണത്തെത്തുടർന്ന് പള്ളിയുടെ ഭരണനിർവഹണം നടത്തിയിരുന്ന കൈക്കാരന്മാരെയും കൗൺസിലർമാരെയും രൂപത വിലക്കിയ സാഹചര്യത്തിലാണ് താത്‌കാലിക സംവിധാനമൊരുക്കിയിരുന്നത്. അതേസമയം, പുതിയ ഭാരവാഹികളെ സംബന്ധിച്ച രൂപതയുടെ നിർദേശം ബുധനാഴ്ച രാവിലെ കുർബാനകളിൽ ഉണ്ടാകുമെന്നാണ് സൂചന. രണ്ടുമാസം മുമ്പാണ് പൊതുയോഗത്തിൽ ഭരണനിർവഹണത്തിന് 11 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തത്. പുതിയ ഭരണനിർവഹണസമിതി വരുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ഞായറാഴ്ച പള്ളിയിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ വൈദികരില്ലാതെ പ്രത്യേക […]
  • കൊരട്ടി പള്ളി: കോടതി നിയോഗിച്ച കമ്മിഷന്റെ തെളിവെടുപ്പ് തുടങ്ങി - കൊരട്ടി ∙ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ചാലക്കുടി മുൻസിഫ് കോടതി ചുമതലപ്പെടുത്തിയ കമ്മിഷന്റെ തെളിവെടുപ്പ് ആരംഭിച്ചു. റിട്ട. ജില്ലാ ജ‍ഡ്ജി പി.എസ്.ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനെത്തിയത്. ചാർട്ടേഡ് അക്കൗണ്ടന്റ് സി.എം.ജോസഫ്, തോമസ് ജോസഫ് എൻ.വി.സുധ എന്നിവരും സംഘത്തിലുണ്ട്. ഇന്നലെ രാവിലെ ഒൻപതരയോടെ ആരംഭിച്ച തെളിവെടുപ്പ് വൈകിട്ട് 5.45 നാണ് അവസാനിപ്പിച്ചത്.  അടുത്ത ശനിയും തെളിവെടുപ്പ് തുടരും. ഇടവകയിലെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു പരാതിയുയർന്ന സാഹചര്യത്തിലാണു കമ്മിഷനെ നിയോഗിച്ചത്. പരാതിക്കാർക്കു വേണ്ടിയുള്ള സിറ്റിങ് അടുത്ത 11നു നടക്കും.
  • കൊരട്ടിയില്‍ പള്ളിയില്‍ സംഘര്‍ഷം; എട്ടു പേർക്ക് പരിക്ക് - കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശ്വാസികൾ തമ്മിൽ കയ്യാങ്കളി. സംഘര്‍ഷത്തില്‍ എട്ടു പേർക്ക് പരിക്കേറ്റു. തുടര്‍ന്ന് പള്ളിയ്ക്ക് പൊലീസ് കാവൽ ഏര്‍പ്പെടുത്തി. പള്ളിയില്‍ പുതിയതായി ചുമതലയേറ്റ വൈദികനെ ഒരു വിഭാഗം വിശ്വാസികള്‍ തടയാൻ ശ്രമിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.
  • കുർബാനയും നൊവേനയും ഇനി പഴയ പോലെയാകും - കുർബാനയും നൊവേനയും ഇനി പഴയ പോലെയാകും; വിവാഹ-മരണ ആവശ്യങ്ങൾക്ക് വൈദികനെ തേടി ഇടവകക്കാർ നടക്കുന്നതും ഒഴിവാക്കാം; അങ്കമാലി-എറണാകുളം അതിരൂപതയും കൊരട്ടി ഇടവകയും തമ്മിലുള്ള തർക്കങ്ങളിൽ വെള്ളക്കൊടി ഉയർന്നു; കൊരട്ടി പള്ളിയിൽ ശനിയാഴ്ച ചുമതലയേൽക്കുന്ന പുതിയ വികാരിയെയും സഹവികാരിമാരെയും സ്വീകരിക്കാനൊരുങ്ങി വിശ്വാസികൾ കൊരട്ടി: അങ്കമാലി -എറണാകുളം അതിരൂപതയും കൊരട്ടി ഇടവകയും തമ്മിൽ നിലനിന്നിരുന്ന തർക്കവിഷയങ്ങളിൽ വെള്ളപ്പുക കണ്ടുതുടങ്ങിയതിൽ വിശ്വാസികൾക്ക് ആഹ്ളാദം. പള്ളിയിലെ ആരാധാനക്രമം വരുന്ന ശനി മുതൽ പൂർവ്വസ്ഥിതിയിലാകുമെന്ന പ്രതീക്ഷയാണ് ഇവർക്ക് ഏറെ ആശ്വാസം പകരുന്നത്. ശനിയാഴ്ച ചുമതലയേറ്റെടുക്കാൻ […]
  • കൊരട്ടി പള്ളിയിലെ‍ കോടിയുടെ ക്രമക്കേടില്‍ അന്വേഷണം തുടങ്ങി - കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ‍ ഇരുപത്തിനാലു കോടിയുടെ ക്രമക്കേടില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച 174 പേജുകളുള്ള തെളിവുകളാണ് പൊലീസ് പരിശോധിക്കുന്നത്. കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പതിനഞ്ചംഗ ഭരണസമിതി കഴിഞ്ഞ ആറു മാസത്തിനിടെ സ്വരൂപിച്ച തെളിവുകളാണ് നിര്‍ണായകം. കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പതിനഞ്ചംഗ ഭരണസമിതി കഴിഞ്ഞ ആറു മാസത്തിനിടെ സ്വരൂപിച്ച തെളിവുകളാണ് നിര്‍ണായകം. പള്ളിയുടെ ഔദ്യോഗിക രേഖകളാണിത്.  പള്ളിയുടെ കീഴിലുള്ള കെട്ടിടനിര്‍മാണങ്ങള്‍ക്ക് ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തിയ ചെലവ് ശരിയാണോയെന്നും […]