Tuesday, August 22, 2017
   
Text Size

 

കൊരട്ടിമുത്തിയുടെ തിരുനാളിന് കൊടിയേറി



00205 2245281-300x198

കൊരട്ടി:മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കൊരട്ടി ഫൊറോന പള്ളിയിലെ കൊരട്ടിമുത്തിയുടെ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ലൂക്കോസ് കുന്നത്തൂര്‍ കൊടിയേറ്റി. ടൗണ്‍ കപ്പേളയില്‍ പാട്ടുകുര്‍ബ്ബാനയുമുണ്ടായി.

ശനിയാഴ്ച രാവിലെ ഏഴിന് നടക്കുന്ന പാട്ടുകുര്‍ബ്ബാനക്ക് ഫാ. ജേക്കബ് പുതുശ്ശേരി മുഖ്യകാര്‍മ്മികനാകും. ഒമ്പതിന് ഫാ. മാര്‍ട്ടിന്‍ തൈപറമ്പില്‍ ലത്തീന്‍ റീത്തില്‍ നടക്കുന്ന പാട്ടുകുര്‍ബ്ബാനയ്ക്ക് നേതൃത്വം നല്കും. 11ന് ഇടവക വൈദികരുടെ സമൂഹബലിയുണ്ടാകും. വൈകീട്ട് നടക്കുന്ന പാട്ടുകുര്‍ബ്ബാനയ്ക്ക് മോണ്‍. വര്‍ഗ്ഗീസ് ഞാളിയത്ത് മുഖ്യകാര്‍മ്മികനാകും. പ്രദക്ഷിണവുമുണ്ടാകും.

തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ അഞ്ചിന് രൂപം എഴുന്നള്ളിച്ചുവെയ്ക്കും. രാവിലെ 10.30ന് നടക്കുന്ന തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് ഫാ. സജി കണ്ണാംപറമ്പന്‍ മുഖ്യകാര്‍മ്മികനാകും. ഫാ. പോള്‍ തേലക്കാട്ട് സന്ദേശം നല്കും. 1.30ന് ഇംഗ്ലീഷിലും 2.30നും വി.കുര്‍ബ്ബാന ഉണ്ടാകും. വൈകീട്ട് 6.30നുള്ള പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. ജോസ്പുത്തന്‍വീട്ടില്‍ നേതൃത്വം നല്കും