It is believed that the church which is an epitome of an ancient era, dating back to the 14th Century, was established on September 8, 1381. പുരാതനകാലത്തെ ബുദ്ധവിഹാരമായിരുന്നു എന്ന് കരുതാൻ മുത്തി എന്ന സൂചകം ഉപയോഗിക്കുന്നുണ്ട്. ഈ പള്ളി 1381 ലാണ് സ്ഥാപിച്ചത് എന്നു കരുതുന്നുണ്ട്
Koratty Muthy History
കൊരട്ടി പള്ളി സിമിത്തേരിയിലെ മൃതസംസ്കാരവുമായി ബന്ധപ്പെട്ട്…
കൊരട്ടി പള്ളിയിൽ പുതിയ ഭരണസമിതി; തിരുനാൾ ഒരുക്കങ്ങൾക്കു…
നന്മ നിറഞ്ഞ കന്യകേ, ദയവുള്ള മാതാവേ, കൊരട്ടി മുത്തി, ഞാന്‍ എന്റെ ശരീരവും, ആത്മാവും, ചിന്തകളും, പ്രവര്‍ത്തികളും, ജീവിതവും, മരണവും നിന്നില്‍ ഭരമേല്‍പ്പിക്കുന്നു. ഓ അമ്മെ, കൊരട്ടിമുത്തി, അങ്ങ് കൈകളിലേന്തിയ ഞങ്ങളുടെ കര്‍ത്താവായ ഉണ്ണി യേശുവിന്റെ അനുഗ്രഹത്തില്‍ എല്ലാ പ്രലോഭനങ്ങളില്‍ നിന്നും എന്നെ മോചിപ്പിക്കണമേ. അങ്ങയുടെ പുത്രനും എന്റെ ദൈവവുമായ യേശുവിന്റെ കൃപയും അനുഗ്രഹവും എനിക്ക് ലഭ്യമാക്കണമേ.ഓ മറിയമേ കൊരട്ടിമുത്തി, ഏതിനെക്കാളും ഉപരിയായി പൂര്‍ണ ഹൃദയത്തോടെ ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. ഓ എന്റെ കൊരട്ടിമുത്തി ദൈവമാതാവേ, എനിക്ക് എല്ലാ അനുഗ്രഹങ്ങളും പ്രദാനം ചെയ്യണമേ.എന്റെ എല്ലാ അപേക്ഷകളും, വിശിഷ്യ ( ആവശ്യം പറയുക ..................) അങ്ങയുടെ പുത്രനായ യേശുവിന്റെ അനുഗ്രഹത്താല്‍ സാധിച്ചുതരുവാനും സഹായിക്കണമേ. അമ്മേന്. പരിശുദ്ധ അമ്മെ കൊരട്ടിമുത്തി, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. ( 10 പ്രാവശ്യം ചൊല്ലുക )