കൊരട്ടി പള്ളി: കോടതി നിയോഗിച്ച കമ്മിഷന്റെ തെളിവെടുപ്പ് തുടങ്ങി

thrissur-koratti-church

കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പുതുതായി ചുമതലയേറ്റ വികാരി ഫാ. എബ്രഹാം ഓലിയപ്പുറത്ത്, സഹവികാരിമാരായ ഫാ. പോൾ പാറേക്കാട്ടിൽ, ഫാ. ജോസഫ് മാണിക്കത്താൻ എന്നിവർക്ക് നൽകിയ സ്വീകരണം

കൊരട്ടി ∙ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ചാലക്കുടി മുൻസിഫ് കോടതി ചുമതലപ്പെടുത്തിയ കമ്മിഷന്റെ തെളിവെടുപ്പ് ആരംഭിച്ചു. റിട്ട. ജില്ലാ ജ‍ഡ്ജി പി.എസ്.ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനെത്തിയത്. ചാർട്ടേഡ് അക്കൗണ്ടന്റ് സി.എം.ജോസഫ്, തോമസ് ജോസഫ് എൻ.വി.സുധ എന്നിവരും സംഘത്തിലുണ്ട്. ഇന്നലെ രാവിലെ ഒൻപതരയോടെ ആരംഭിച്ച തെളിവെടുപ്പ് വൈകിട്ട് 5.45 നാണ് അവസാനിപ്പിച്ചത്. 

അടുത്ത ശനിയും തെളിവെടുപ്പ് തുടരും. ഇടവകയിലെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു പരാതിയുയർന്ന സാഹചര്യത്തിലാണു കമ്മിഷനെ നിയോഗിച്ചത്. പരാതിക്കാർക്കു വേണ്ടിയുള്ള സിറ്റിങ് അടുത്ത 11നു നടക്കും.