കൊരട്ടി പള്ളിയിലെ‍ കോടിയുടെ ക്രമക്കേടില്‍ അന്വേഷണം തുടങ്ങി

കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ‍ ഇരുപത്തിനാലു കോടിയുടെ ക്രമക്കേടില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച 174 പേജുകളുള്ള തെളിവുകളാണ് പൊലീസ് പരിശോധിക്കുന്നത്. കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പതിനഞ്ചംഗ ഭരണസമിതി കഴിഞ്ഞ ആറു മാസത്തിനിടെ സ്വരൂപിച്ച തെളിവുകളാണ് നിര്‍ണായകം.

കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പതിനഞ്ചംഗ ഭരണസമിതി കഴിഞ്ഞ ആറു മാസത്തിനിടെ സ്വരൂപിച്ച തെളിവുകളാണ് നിര്‍ണായകം. പള്ളിയുടെ ഔദ്യോഗിക രേഖകളാണിത്. 

പള്ളിയുടെ കീഴിലുള്ള കെട്ടിടനിര്‍മാണങ്ങള്‍ക്ക് ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തിയ ചെലവ് ശരിയാണോയെന്നും പൊലീസ് പരിശോധിക്കും. സിവില്‍ എന്‍ജിനീയറുടെ സാന്നിധ്യത്തിലാകും പരിശോധന. കൊരട്ടി മുത്തിയുടെ വിശ്വാസികള്‍ സ്വര്‍ണമായി കാണിക്ക അര്‍പ്പിച്ചിരുന്നു. ഈ കാണിക്ക സ്വര്‍ണം വില്‍പന നടത്തിയതിലെ ക്രമക്കേടാണ് മുഖ്യം. അതിരൂപത വൈദിക കമ്മിഷന്‍ തെളിവെടുപ്പില്‍ പിഴവുകള്‍ കണ്ടെത്തി അച്ചടക്ക നടപടിയെടുത്തിരുന്നു. ഹര്‍ജിക്കാരന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാകും ഈ അച്ചടക്ക നടപടികള്‍.