കൊരട്ടിയില്‍ പള്ളിയില്‍ സംഘര്‍ഷം; എട്ടു പേർക്ക് പരിക്ക്

കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശ്വാസികൾ തമ്മിൽ കയ്യാങ്കളി. സംഘര്‍ഷത്തില്‍ എട്ടു പേർക്ക് പരിക്കേറ്റു. തുടര്‍ന്ന് പള്ളിയ്ക്ക് പൊലീസ് കാവൽ ഏര്‍പ്പെടുത്തി. പള്ളിയില്‍ പുതിയതായി ചുമതലയേറ്റ വൈദികനെ ഒരു വിഭാഗം വിശ്വാസികള്‍ തടയാൻ ശ്രമിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.