കൊരട്ടിപ്പള്ളിയിലെ ഞായറാഴ്ച കുർബാന ഇനി പൊലീസ് കാവലിൽ

സംഘർഷ സാധ്യത കണക്കിലെടുത്ത് കൊരട്ടി മുത്തിയുടെ ദേവാലയത്തിൽ ഞായറാഴ്ചകളിലെ കുർബാനക്ക് പൊലീസ് കാവൽ ഏർപ്പെടുത്തി.

20 പൊലീസുകാരെ ഞായറാഴ്ച പകൽ മുഴുവൻ പള്ളിയിൽ നിയോഗിക്കാനാണ് ജില്ല പൊലീസ് മേധാവിയുടെ നിർദേശം. ഞായറാഴ്ച ഇവിടെ പൊലീസ് കാവലുണ്ടായിന്നു. കഴിഞ്ഞ ഞായറാഴ്ച ഇരുവിഭാഗം വിശ്വാസികളും തമ്മിൽ സംഘർഷമുണ്ടായ പശ്ചാത്തലത്തിലാണ് നടപടി.

ആറുമാസമായി പള്ളിയിലെ പണവും സ്വർണവും തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്ന് വിശ്വാസികൾ ഇരു വിഭാഗമായി തർക്കം രൂപപ്പെട്ടിരുന്നു. ഇത് സംഘർഷാവസ്ഥയിൽ എത്തുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ ദിവസം കുർബാനകൾക്ക് കാര്യമായ പ്രതിബന്ധങ്ങൾ ഉണ്ടായില്ല. ആരാധനക്രമങ്ങൾ എല്ലാം യഥാവിധി നടക്കുകയും ചെയ്തു. ഇടവകയിലെ വിശ്വാസികളും അവരെ എതിർക്കുന്നവരും തർക്കങ്ങളുമായി  എത്തിയുമില്ല.

കൊരട്ടി പള്ളിയുടെ കീഴിലുള്ള കുരിശുപള്ളിയിലെ കുർബാനകളും തടസ്സമില്ലാതെ നടന്നു