കൊരട്ടി പള്ളിയിൽ പുതിയ ഭരണസമിതി; തിരുനാൾ ഒരുക്കങ്ങൾക്കു തുടക്കമായി

കൊരട്ടി പള്ളിയിൽ പുതിയ ഭരണസമിതി; തിരുനാൾ ഒരുക്കങ്ങൾക്കു തുടക്കമായി

കൊരട്ടി: സുപ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ കൊരട്ടി മുത്തി യുടെ ദേവാലയത്തിൽ തിരുനാളിന്‍റെ മുന്നൊരുക്കങ്ങൾ തുടങ്ങി. ഒക്ടോബർ 13, 14 തിയതികളിലാണു തിരുനാൾ. 20,21 തിയതികളിൽ എട്ടാമിടവും 27,28 തിയതികളിൽ പതിനഞ്ചാമിടവും ആഘോ ഷി ക്കും.

 തിരുനാളിനു മുന്നോടിയായി മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന 40 മണി ആരാധന ഇന്നലെ സമാപിച്ചു.

ഒക്ടോബർ ഒന്നു മുതൽ 10 വരെ രാവിലെ അഞ്ചിനുള്ള വിശുദ്ധ കുർബാനയ്ക്കും വൈകീട്ട് 4.45 നുള്ള വിശുദ്ധ കുർബാനയ്ക്കുംശേഷം ജപമാല ഉണ്ടായിരിക്കും.

 തിരുനാൾ കൊടിയേറ്റം 10 ന് വൈകീട്ട് നാലിനു നടക്കും. വി കാരി ഫാ. അബ്രാഹം ഓലിയാപുറവും അസിസ്റ്റന്‍റ് വികാരിമാ രായ ഫാ. ടോണി മാണിക്കത്താനും ഫാ. പോൾ പാറേക്കാട്ടി ലും തിരുനാൾ ആഘോഷങ്ങൾക്കു നേതൃത്വം നൽകും.

നില വിൽവന്ന പുതിയ ഭരണസമിതിയിലെ കൈക്കാരന്മാരായി ബോണി ജോസഫ് വെളിയ ത്തിനെയും രഞ്ജിത് ജോസ് നീല ങ്കാവിലിനെയും തെരഞ്ഞ െടുത്തു.  കേന്ദ്രസമിതി ഭാരവാഹികളായി ബെന്നി ജോസഫ് ഉൗക്കൻ (വൈസ് ചെയർമാൻ), ആൽബിൻ പൗലോസ് പതിപ്പിളളി (സെ ക്രട്ടറി), ഓമന ജോയി മാടവന(ജോയിന്‍റ് സെക്രട്ടറി), ഷിബു വർഗീസ് മടത്തുംകുടി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. തിരുനാളിന്‍റെ ജനറൽ കണ്‍വീനറായി ബൈജു വടക്കുംപുറ ത്തെയും ജോയിന്‍റ് കണ്‍വീനറായി ഡേവീസ് തെക്കിനിയത്തിനെയുമാണു ചുമതല പ്പെടുത്തിയിരിക്കുന്നത്