Wednesday, October 18, 2017
   
Text Size

കൊരട്ടിമുത്തിയുടെ അങ്ങാടിചുറ്റി പ്രദക്ഷിണം ഭക്തിനിര്‍ഭരമായി



കൊരട്ടി: കൊരട്ടിമുത്തിയുടെ തിരുനാളിനോടനുബന്ധിച്ച് ഞായറാഴ്ച ഉച്ചതിരിഞ്ഞ് അങ്ങാടിയില്‍ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു. മുത്തിയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വികാരി ഫാ. ലൂക്കോസ് കുന്നത്തൂര്‍ തിരുനാളാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

ഉച്ചതിരിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബ്ബാന നടന്നു. ഫാ. ജോര്‍ജ്ജ് പുത്തന്‍പുര നേതൃത്വം നല്‍കി.

തുടര്‍ന്ന് മുത്തിയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പടിഞ്ഞാറെ നടയില്‍നിന്നു തുടങ്ങി. ആചാരപ്രകാരം നാല് അങ്ങാടികള്‍ ചുറ്റി പ്രദക്ഷിണം സമാപിച്ചു. മുത്തുക്കുടകള്‍, ബാന്റ് വാദ്യം, ചെണ്ടമേളം തുടങ്ങിയവ അകമ്പടിയായി.

പള്ളിയില്‍ രാവിലെ 5 മുതല്‍ വൈകീട്ട് 9 വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബ്ബാന നടന്നു.

വിശ്വാസികള്‍ മുട്ടുകുത്തി നീന്തി നേര്‍ച്ച നടത്തി. പ്രധാന കവാടം മുതല്‍ അള്‍ത്താരവരെ മുട്ടുകുത്തി പ്രാര്‍ത്ഥന നടത്തി.

ഒക്ടോബര്‍ 15 മുതല്‍ 19 വരെ രാവിലെ 5, 7, ഉച്ചതിരിഞ്ഞ് 3.30, വൈകീട്ട് 5.00 സമയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന ഉണ്ടാകും. ഒക്ടോബര്‍ 20, 21 തിയ്യതികളിലാണ് എട്ടാമിടം.