Wednesday, October 18, 2017
   
Text Size

 

കൊരട്ടി മുത്തിയുടെ തിരുനാള്‍: പൂവന്‍കായക്കുലകളെത്തി



 

00205 224937-300x200korattyperunal-300x199

കൊരട്ടി: മരിയന്‍ തീര്‍ഥാടനകേന്ദ്രമായ കൊരട്ടി ഫൊറോനാ പള്ളിയില്‍ കൊരട്ടി മുത്തിയുടെ തിരുനാളിന് നേര്‍ച്ചവിതരണത്തിന് പൂവന്‍കായക്കുലകളെത്തി. കൊരട്ടി മുത്തിയുടെ പള്ളിയിലെ പ്രധാന നേര്‍ച്ചയാണ് പൂവന്‍കായക്കുല നേര്‍ച്ച.

തമിഴ്‌നാട്ടിലെ മധുര, ഡിണ്ടിക്കല്‍, പളനി എന്നിവിടങ്ങളില്‍നിന്ന് 65 ടണ്‍ പൂവന്‍കുലകളാണ് ഇത്തവണ നേര്‍ച്ചവിതരണത്തിനായെത്തുക. വിവിധ ദിവസങ്ങളിലായി എത്തുന്ന പൂവന്‍കായക്കുലകളില്‍ ആദ്യത്തെ രണ്ട് ലോറി കായക്കുലകള്‍ വെള്ളിയാഴ്ച രാവിലെ പള്ളിയിലെത്തി.

പണ്ട് മേലൂരിലെ ഒരു കര്‍ഷകന്‍ കൊരട്ടി മുത്തിക്ക് നേര്‍ച്ചയ്ക്കായി കൊണ്ടുപോയ കായക്കുല ജന്മി തട്ടിയെടുത്തുവെന്നും തുടര്‍ന്ന് ജന്മിക്ക് വന്ന രോഗം മാറാന്‍ കൊരട്ടി മുത്തിക്ക് വഴിപാട് നല്‍കിയെന്നുമാണ് ഐതിഹ്യം.

ഇതിനുശേഷമാണ് പള്ളിയില്‍ പൂവന്‍കുല നേര്‍ച്ച തുടങ്ങിയത്. പൂവന്‍കുല നേര്‍ച്ച നല്‍കുന്ന ആളുകള്‍ക്ക് നല്‍കാനാണ് പൂവന്‍കായകള്‍ എത്തിയിരിക്കുന്നത്.

ശനിയാഴ്ച രാവിലെ ഏഴിന് നടക്കുന്ന ദിവ്യബലിക്കുശേഷം അങ്കമാലി-എറണാകുളം അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പൂവന്‍കായക്കുലകള്‍ ആശീര്‍വദിക്കും. ഞായറാഴ്ചയാണ് തിരുനാള്‍.